ട്രയൽസിൽ ഇരട്ട ഗോളുകളുമായി ബോൾട്ട്, കരാർ പ്രതീക്ഷിച്ച് താരം

na

പ്രൊഫഷണൽ ഫുട്‌ബോളിൽ കളിക്കാൻ സാധ്യത തേടുന്ന സ്പ്രിന്റിംഗ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ആദ്യ ഗോൾ ഇന്ന് പിറന്നു. ഓസ്‌ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറയ്നേഴ്സിൽ ട്രയലിൽ കളിക്കുന്ന താരം മാക്കാർത്തർ സൗത്ത് വെസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ഗോൾ നേടിയത്. ട്രയൽ മത്സരമായിരുന്നു ഇത്.

മറയ്നേഴ്സ് പരിശീലകൻ മൈക്ക് മുൾവേ 32 കാരനായ ബോൾട്ടിനെ മത്സരത്തിന്റെ തുടക്കം മുതൽ കളിപ്പിക്കുകയായിരുന്നു. രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോഴാണ് ബോൾട്ടിന്റെ ഗോൾ എത്തിയത്. മത്സരത്തിൽ ബോൾട്ടിന്റെ ടീമിന്റെ മൂന്നാം ഗോളായിരുന്നു അത്. ഏറെ വൈകാതെ മത്സരത്തിന്റെ 69 ആം മിനുട്ടിൽ ബോൾട്ട് വീണ്ടും വല കുലുക്കി ടീമിന്റെ നാലാം ഗോൾ നേടി. എതിർ ടീം ഗോളൊന്നും നേടാത്ത മത്സരത്തിൽ ബോൾട്ട്ന്റെ ടീ 4-0 ത്തിന് ജയം സ്വന്തമാക്കി.

ട്രയൽസിലെ പ്രകടനം ക്ലബ്ബ് വിലയിരുത്തി വൈകാതെ ബോൾട്ടിന് കോണ്ട്രാക്റ്റ് നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കും.