ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ച് ക്രിസ് ഗെയില്‍. അടുത്ത ബംഗ്ലാദേശ് ടൂറിനു താനില്ലെന്ന് അറിയിച്ച ഗെയില്‍ എന്നാല്‍ ഇംഗ്ലണ്ട് വിന്‍ഡീസ് സന്ദര്‍ശിക്കുമ്പോള്‍ തിരഞ്ഞെടുപ്പിനു ലഭ്യമാണെന്ന് അറിയിച്ചു. 2019 ലോകകപ്പിനും മത്സര സന്നദ്ധനാണെന്ന് ഗെയില്‍ അറിയിച്ചിട്ടുണ്ട്.
2015 ലോകകപ്പിനു ശേഷം 49 ഏകദിനങ്ങളില്‍ നിന്ന് 13 എണ്ണത്തില്‍ മാത്രമാണ് വിന്‍ഡീസിനു ജയിക്കാനായത്. വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടിയത് തന്നെ ക്വാളിഫയറുകളില്‍ വിജയിച്ചാണ്. ഏകദിന ടീമില്‍ നിന്ന് ക്രിസ് ഗെയിലിനു പുറമേ വിട്ട് നില്ക്കുന്ന താരം ആന്‍ഡ്രേ റസ്സലാണ്. അതേ സമയം പരിക്കാണ് ഏകദിന ടീമില്‍ നിന്ന് താരം വിട്ടു നില്ക്കുവാന് കാരണം. ടി20 മത്സരങ്ങളുടെ ടീമില്‍ റസ്സല്‍ ഇടം പിടിച്ചിട്ടുണ്ട്.
ഏകദിന സ്ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷൂ, ചന്ദര്‍പോള്‍ ഹേംരാജ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ്, ആഷ്ലി നഴ്സ്, കീമോ പോള്‍, റോവ്മന്‍ പവല്‍, കെമര്‍ റോച്ച്, മര്‍ലന്‍ സാമുവല്‍സ്, ഒഷെയിന്‍ തോമസ്