ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാക്കിസ്ഥാന് താരം അഹമ്മദ് ഷെഹ്സാദിനു 4 മാസത്തെ വിലക്ക് നല്കി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 2018 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നും അതു വരെ എല്ലാവിധ ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കിയതായും ബോര്‍ഡ് വ്യക്തമാക്കി. ഏപ്രിലില്‍ നടന്ന പാക്കിസ്ഥാന്റെ പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റായ പാക്കിസ്ഥാന് കപ്പിനിടെയാണ് താരത്തിന്റെ സാംപിളുകള്‍ പരിശോധിക്കുകയും ശേഷം പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തത്.
ഉത്തേജക പരിശോധനിയിലെ പരാജയത്തിന്റെ വലിക്ക് നവംബര്‍ 11 2018ല്‍ അവസാനിച്ച് താരത്തിനു വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരാം. വിലക്ക് കൂടാതെ ഈ കാലയളവില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്ന വേദികളില്‍ താരം ആന്റി ഡോപിംഗിനെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തേതായുമുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.
My doping case verdict is acceptable to me. I accept the sanction handed out by PCB. I inadvertently consumed a medicine which as an experienced cricketer I should have refrained from. I am fully committed to returning to cricket as soon as my ban is over (November 11, 2018.)
— Ahmad Shahzad 🇵🇰 (@iamAhmadshahzad) October 5, 2018