സ്റ്റേഡിയത്തിലെ ബാരിയർ തകർന്നു, എട്ടു സെവിയ്യ ആരാധകർക്ക് പരിക്ക്

Jyotish

ലാ ലീഗയിൽ സ്റ്റേഡിയത്തിലെ ബാരിയർ തകർന്ന് ആരാധകർക്ക് പരിക്ക്. ഐബർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ സംഭവം. സെവിയ്യയും ഐബറും തമ്മിലായിരുന്നു മത്സരം. എട്ടു സെവിയ്യ ആരാധകർക്കാണ് പരിക്കേറ്റത്. ബനേഗയുടെ പെനാൽറ്റി ഗോൾ സെവിയ്യ ആരാധകരും താരങ്ങളും ചേർന്ന് സെലിബ്രെറ്റ് ചെയ്യുമ്പോളാണ് ബാരിയർ തകർന്നത്. സെവിയ്യയുടെ താരങ്ങൾക്കാർക്കും പരിക്കേറ്റിട്ടില്ല. ഇതേ തുടർന്ന് ആറു മിനുട്ടോളം മത്സരം നിർത്തി വെച്ചു.

രണ്ടു ആരാധകരെ സ്‌ട്രെച്ചറിലാണ് സ്റ്റേഡിയത്തിൽ നിന്നും കൊണ്ട് പോയതെങ്കിലും ആർക്കും ഗുരുതരമായ പരിക്കില്ലെന്നു സ്ഥിതീകരിച്ചിട്ടുണ്ട്. മത്സരത്തിൽ ബനേഗയുടെ ഇരട്ട ഗോളുകളും ആന്ദ്രേ സിൽവയുടെ ഗോളും സെവിയ്യയെ വിജയത്തിലേക്ക് നയിച്ചു. നിലവിൽ ലാ ലീഗയിൽ ബാഴ്‌സയ്ക്കും റയലിനും പിന്നിലായി മൂന്നാമതാണ് സെവിയ്യ.