ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടിയുടെ ആത്മകഥ പുറത്തിറക്കി. നാല്പത്തിരണ്ടാം ജന്മദിനത്തിലാണ് ടോട്ടി ആത്മകഥ പുറത്തിറക്കിയത്. 1989, ൽ യൂത്ത് സിസ്റ്റത്തിലൂടെ റോമയിലെത്തിയ ടോട്ടി നിലവിൽ ക്ലബ് ഡയറക്ടറാണ്. ഇറ്റലിക്ക് വേണ്ടി 58 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ടോട്ടി 2006. ലോകകപ്പിൽ ഇറ്റലി കപ്പുയർത്തിയപ്പോൾ ഒൻപത് ഗോളുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
തന്റെ ഫുട്ബാളില്‍ നിന്നുമുള്ള വിരമിക്കലിന്റെ ഒന്നാം വാര്‍ഷികത്തിൽ ആത്മകഥ പുറത്തിറക്കുമെന്ന് ടോട്ടി അറിയിച്ചിരുന്നു. 24 വര്‍ഷത്തിലേറെയായി ടോട്ടി ഏ എസ് റോമയ്‌ക്കൊപ്പം തുടരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ തകര്‍ത്ത് ചാമ്പ്യൻസ് ലീഗിന്റെ സെമി വരെ എത്താന്‍ റോമയ്ക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിരുന്നു. റോമയ്ക്ക് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.