പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് പ്രകടനങ്ങളെ കാര്യമായി ബാധിച്ചത് ഫകര്‍ സമന്റെ പ്രകടനമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. അത് മാത്രമല്ല കാരണമെങ്കിലും ഇത് വളരെ പ്രധാനമായൊരു ഘടകമായിരുന്നുവെന്നാണ് ബംഗ്ലാദേശിനോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടത്. പലപ്പോഴും ബാറ്റിംഗ് നിര തകരുകയായിരുന്നു ഷൊയ്ബ് മാലിക്കിന്റെ പ്രകടനമില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനോടും പരാജയപ്പെടുമായിരുന്നു.
ഞങ്ങളുടെ ടീമെന്ന രീതിയിലുള്ള പ്രകടനം മോശമെന്ന് പറഞ്ഞ സര്‍ഫ്രാസ് ടീമിന്റെ പരാജയത്തിനു ഉത്തരവാദികള്‍ ബാറ്റിംഗ് നിരയാണെന്നും കൂട്ടിചേര്‍ത്തു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാനു സന്തോഷം നല്കുന്ന കാര്യ ഷഹീന് അഫ്രീദിയുടെ പ്രകടനം മാത്രമാണ്. മികച്ച പ്രതിഭയായ ഷഹീനു ഏഷ്യ കപ്പ് പോലെ വലിയൊരു ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന് അവസരം നല്കിയപ്പോള് താരം അത് സ്വീകരിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.