ഷാക്കിബ് ഇല്ലാതെ ബംഗ്ലാദേശ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ ഏഷ്യ കപ്പ് സെമിയ്ക്ക് തുല്യമായ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ മത്സരത്തിനില്ല എന്നത് ടീമിനു ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. ഏറെ നാളായി തന്നെ അലട്ടുന്ന പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് താരം വിധേയനാകണമെന്ന് കരുതിയെങ്കിലും ബോര്‍ഡ് പ്രസിഡന്റിന്റെ ആവശ്യ പ്രകാരം ഏഷ്യ കപ്പില്‍ താരം പങ്കെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത് മുഹമ്മദ് അമീറിനു പകരം ജുനൈദ് ഖാന്‍ ടീമിലെത്തുന്നു.

അതേ സമയം ബംഗ്ലാദേശില്‍ മൂന്ന് മാറ്റങ്ങളോളമുണ്ട്. സൗമ്യ സര്‍ക്കാര്‍, മോമിനുള്‍ ഹക്ക്, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മോമിനുള്‍ ഹക്ക്, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, റൂബല്‍ ഹൊസൈന്‍, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ്, നസ്മുള്‍ ഇസ്ലാം, മുസ്താഫിസുര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ജുനൈദ് ഖാന്‍