ജിറോണക്കെതിരായ മത്സരത്തിൽ ക്ലമന്റ് ലെങ്ലെറ്റിനെതിരെ ചുവപ്പ് കാർഡ് കാണിച്ചതിന്റെ പേരിൽ വാറിനെതിരെ വിമർശനവുമായി ബാഴ്സലോണ താരങ്ങളും പരിശീലകനും. തന്റെ ആദ്യ ലാ ലീഗ മത്സരത്തിൽ ജിറോണ താരം പേരെ പോൺസിന്റെ മുഖത്ത് ഇടിച്ചതിനാണ് ക്ലമന്റ് ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ടത്.
ബാഴ്സലോണ താരങ്ങളായ ബുസ്കറ്റ്സ്, വിദാൽ എന്നിവരാണ് വാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ബാഴ്സലോണ പരിശീലകൻ ഏർനെസ്റ്റോ വാൽവെർദെയും റഫറിയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. റെഡ് കാർഡ് നൽകാൻ മാത്രമുള്ള ഫൗൾ അല്ലെന്നാണ് ബാഴ്സലോണ താരങ്ങൾ വാദിച്ചത്.
മത്സരത്തിൽ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ച ബാഴ്സലോണ സമനിലയിൽ കുടുങ്ങിയിരുന്നു. പിക്വേയുടെ ഹെഡറാണ് ബാഴ്സലോണയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ലാ ലീഗ സീസണിൽ ആദ്യമായാണ് ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തിയത്.