ഐ ലീഗിൽ ഇറങ്ങുന്ന ഇന്ത്യൻ ആരോസ് ഇത്തവണ മുഴുവൻ ഹോം മത്സരങ്ങളും ഗോവയിൽ കളിക്കും. കഴിഞ്ഞ തവണ ഒരു സ്ഥിരം ഹോം ഗ്രൌണ്ട് ആരോസിനായി ഒരുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ആരോസ് ഗോവയിൽ കളിക്കും എന്ന് ഉറപ്പായി. വാസ്കോയിൽ ഉള്ള തിലകമൈദാൻ ആണ് ആരോസ് ഹോം ഗ്രൗണ്ടാക്കാൻ തീരുമാനിച്ചിരുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് പരിശോധനകളും മറ്റും കഴിഞ്ഞു. പ്രീസീസൺ ടൂർണമെന്റായ AWES കപ്പ് തിലക് മൈദാനിൽ വെച്ചായിരുന്നു നടന്നത്. തിലക് മൈദാൻ ആരോസ് എടുക്കുന്നതോടെ ഗോവയിൽ മറ്റൊരു ടീമായ ചർച്ചിൽ ബ്രദേഴ്സ് ഫതോർഡ സ്റ്റേഡിയത്തെ ഹോം ഗ്രൗണ്ടാക്കുമെന്നും തീരുമാനമായി. ഫതോർഡ് സ്റ്റേഡിയത്തിനായുള്ള അന്തിമഘട്ട ചർച്ചയിലാണ് ചർച്ചിൽ ബ്രദേഴ്സ് ഇപ്പോൾ.
കഴിഞ്ഞ തവണ ഐലീഗിലെ അവസാന സ്ഥാനക്കാരായിരുന്ന ആരോസ് ഇത്തവണ പ്രീസീസണായി വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തിരുന്നു.