ഇറാനിൽ പുരുഷ വേഷത്തില്‍ ഫുട്‌ബോള്‍ കാണാനെത്തിയ യുവതിയെ പിടികൂടി

Jyotish

സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത രാജ്യമാണ് ഇറാൻ. എന്നാൽ ഫുട്ബോളിനെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു കൂട്ടം വനിതാ ആരാധകർ അവിടെയുണ്ട്. സ്റ്റേഡിയത്തിൽ വിലക്കുള്ളതിനാൽ പുരുഷ വേഷത്തില്‍ ഫുട്‌ബോള്‍ കാണാനെത്തുന്ന സ്ത്രീകളുടെ എണ്ണം സമീപകാലത്തു വർദ്ധിച്ച് വരികയാണ്. സൈനബ് എന്ന ഇറാനിയൻ യുവതിയാണ് സ്റ്റേഡിയത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ഏറ്റവും ഒടുവിലത്തെ ഫുട്ബോൾ ആരാധിക.

ഇറാനിൽ ഫുട്ബോളിന് വലിയ പ്രചാരമാണെങ്കിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫിഫയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്. കടുത്ത ശിക്ഷയാണ് സൈനബിനെ കാത്തിരിക്കുന്നത്.