ചാമ്പ്യൻസ് ലീഗിൽ വലൻസിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ് ചാമ്പ്യൻസ് ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) ആവശ്യകത യുവേഫക്ക് മനസിലാക്കി തരുന്നതാണെന്നു റയൽ മാഡ്രിഡ് പരിശീലകൻ ഹൂലൻ ലോപറ്റെയി. വാറുണ്ടായിരുന്നെങ്കിൽ റൊണാൾഡോയ്ക്ക് ചുവപ്പ് കിട്ടില്ലായിരുന്നു എന്നും റയലിന്റെ പരിശീലകൻ കൂട്ടിച്ചെർത്തു.
ചാമ്പ്യൻസ് ലീഗ് പോലൊരു സുപ്രധാനമായ മത്സരത്തിൽ ഇത്തരം പിഴവ് റഫറി വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മനുഷ്യ സഹജമായ പിഴവുകൾ തിരുത്താനാണ് വാറെന്നും ഹൂലൻ ലോപറ്റെയി കൂട്ടിച്ചെർത്തു. നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയ റൊണാൾഡോയ്‌ക്കെതിരെ അന്വേഷണമാണ് യുവേഫ ആരംഭിച്ചിട്ടുണ്ട്. യുവന്റസ് താരത്തിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയെങ്കിലും അറുപത് മിനുട്ടോളം പത്തുപേരുമായി കളിച്ച യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.