സിംബാബ്‍വേയ്ക്കെതിരെ സ്റ്റെയിന്‍ മടങ്ങിയെത്തുന്നു, ഡിക്കോക്കിനു വിശ്രമം

Sports Correspondent

സിസംബാബ്‍വേയ്ക്കെതിരെ കളിക്കുവാനുള്ള ദക്ഷിണാഫ്രിക്ക ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. സിംബാബ്‍വേയെ നേരിടുവാനുള്ള 16 അംഗ സ്ക്വാഡിലേക്ക് ഇമ്രാന്‍ താഹിറും മടങ്ങിയെത്തുന്നു. പരമ്പരയില്‍ രണ്ട് ഏകദിനങ്ങളാണുള്ളത്. ക്രിസ്റ്റ്യന്‍ ജോങ്കറിനു ആദ്യമായി ഏകദിന ടീമിലേക്ക് വിളി എത്തുന്നു എന്ന പ്രത്യേകതയും ഈ സ്ക്വാഡിലുണ്ട്.

ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. താഹിറിനെ ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്ക പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. സിംബാബ്‍വേയ്ക്കെതിരെ ഏകദിന ടീമില്‍ ക്വിന്റണ്‍ ഡിക്കോക്കിനും ഡേവിഡ് മില്ലറിനുമാണ് വിശ്രമം സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ടി20യില്‍ കാഗിസോ റബാഡയ്ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.