കേരളത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ രാജേഷിനെ ഗോകുലം എഫ് സി സൈൻ ചെയ്തു. റെയിൽവേ താരമായ രാജേഷിനെ ഒരു വർഷത്തെക് കരാറിലാണ് ഗോകുലം സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷ സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി കളിച്ച താരമാണ് രാജേഷ്. സെമി വരെ എത്തിയ കർണാടക ടീമിന്റെ ടോപ്പ് സ്കോററും രാജേഷായിരുന്നു. അവസാന ആറു വർഷവും സന്തോഷ് ട്രോഫിയിലെ സജീവ സാന്നിദ്ധ്യമായിരുന്നു രാജേഷ്.
ലോണിൽ എഫ് സി തൃശ്ശൂരിനായും രാജേഷ് കളിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് കേരള പ്രീമിയർ ലീഗിൽ ഫൈനലിൽ വരെ എത്തിയ എഫ് സി തൃശ്ശൂരിന്റെ പ്രധാന ഭാഗമായിരുന്നു ഇദ്ദേഹം. ലോക റെയിൽവേ ചാമ്പ്യൻഷിപ്പിലും രാജേഷ് തകർത്തു കഴിച്ചിരുന്നു. ഇന്ത്യക്ക് ലോക റെയിൽവേ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിക്കൊടുത്തതിലും താരം പ്രധാന പങ്കുവഹിച്ചു.
പൊഴിയൂർ സ്വദേശിയായ രാജേഷിന്റെ ഐലീഗിലെ ആദ്യ ക്ലബാകും ഗോകുലം എഫ് സി.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




