16 വയസ്സുകാരന്‍ ഹൃദയ് ഹസാരികയ്ക്ക് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം, തലനാരിഴയ്ക്ക് ലോക റെക്കോര്‍ഡ് നഷ്ടം

പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യന്‍ താരം ഹൃദയ് ഹസാരിക. ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കുതിപ്പ് തുടരുന്ന സംഘം സീനിയര്‍ ജൂനിയര്‍ വിഭാഗത്തില്‍ മികവ് നടത്തി മുന്നേറുകയാണ്. 0.1 പോയിന്റ് വ്യത്യാസത്തിലാണ് മത്സരയിനത്തിലെ ലോക റെക്കോര്‍ഡ് ഹൃദയ് ഹസാരികയ്ക്ക് നഷ്ടമായത്.