ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗലും ക്രൊയേഷ്യയും സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായെങ്കിലും മികച്ച പ്രകടനം നടത്തിയ പോർച്ചുഗലിന്റെ ഹീറോ ആയത് ഡിഫൻഡർ പെപെ ആയിരുന്നു. തന്റെ പോർച്ചുഗൽ ജേഴ്സിയിലെ നൂറാം മത്സരത്തിന് ഇറങ്ങിയ പെപെ ആയിരുന്നു പോർച്ചുഗലിന് സമനില നേടിക്കൊടുത്ത ഗോൾ നേടിയത്.
ആദ്യ പകുതിയിൽ പെരിസിചിന്റെ ഗോളിലൂടെ ആയിരുന്നു ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ലീഡ് എടുത്തത്. മത്സരത്തിൽ ആദ്യ സ്കോർ ചെയ്തത് ക്രൊയേഷ്യ ആണെങ്കിലുൻ കളിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ക്രൊയേഷ്യ വളരെ പിറകിലായിരുന്നു. ഗോൾകീപ്പർ ക്ലാനിചിന്റെയും പോസ്റ്റിന്റെയും സഹായമാണ് ക്രൊയേഷ്യയെ ഇന്നലെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



