നികുതി വെട്ടിപ്പ് വിവാദത്തിൽ കുറ്റം സമ്മതം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ. റയൽ മാഡ്രിഡിന്റെ കോച്ചായിരിക്കെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മൗ ക്കെതിരെയുള്ള കേസ്. പോർച്ചുഗീസുകാരനായ മൗറീഞ്ഞ്യോ മൂന്നു മില്യൺ യൂറോയിലധികം വെട്ടിച്ചെന്നാണ് സ്പാനിഷ് അധികൃതർ കണ്ടെത്തിയത്.
ഇന്ററിനോടൊപ്പം ട്രെബിൾ സ്വന്തമാക്കിയതിന് ശേഷമാണ് റയൽ മാഡ്രിഡിലേക്ക് മൗറീഞ്ഞ്യോ കൂടുമാറിയത്. ഇമേജ് റൈറ്റ്സിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഒരു വർഷത്തെ സസ്പെൻഡൻഡ് സെന്റൻസാണ് മൗ ക്ക് ലഭിച്ചത്. സ്പെയിനിൽ ആദ്യമായി കുറ്റം ചെയ്യുന്നതിനാൽ യുണൈറ്റഡ് മാനേജർക്ക് കാരാഗൃഹവാസം വേണ്ടി വരില്ല. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസി, തുടങ്ങിയ താരങ്ങളും നികുതി വെട്ടിപ്പിനു പിഴയടച്ച് തടിയൂരിയിരുന്നു.