ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പിന്നോട്ട് പോയതിനുള്ള പഴി ബാറ്റിംഗ് നിരയ്ക്ക് മാത്രമെന്ന് പറഞ്ഞ് വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-3നു പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ നിരയില്‍ ആദ്യ ഇന്നിംഗ്സില്‍ ചേതേശ്വര്‍ പുജാരയും രണ്ടാം ഇന്നിംഗ്സില്‍ കോഹ്ലിയും അജിങ്ക്യ രഹാനെയും മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലോര്‍ഡ്സ് ടെസ്റ്റ് ഒഴികെ ഇന്ത്യ തോറ്റ മത്സരങ്ങളില്‍ ചെറിയ വ്യത്യാസത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
എന്നാല്‍ പരാജയത്തിന്റെ മാര്ജിനെക്കുറിച്ച് മത്സര ശേഷം അല്ല ചിന്തിക്കേണ്ടതെന്നാണ് കോഹ്ലി പറഞ്ഞത്. പിച്ചില്‍ നില്ക്കുമ്പോള് ആ ബോധ്യത്തോടെ ബാറ്റ് വീശിയിരുന്നേല് സ്ഥിതി മറ്റൊന്നായിരുന്നേനെയെന്ന് കോഹ്ലി പറഞ്ഞു. ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കളിച്ചു എന്നത് ശരി തന്നെ എന്നാല്‍ ഞങ്ങള്‍ പൊരുതിയെന്ന് ഒരിക്കലും പറയാനാകില്ലെന്ന് കോഹ്ലി പറഞ്ഞു.
ഇത്രയും അടുത്തെത്തുമ്പോള്‍ ലക്ഷ്യത്തിലെത്തുക എന്നൊരു കാര്യം കൂടി ഇന്ത്യന്‍ ബാറ്റിംഗ് നിര ചെയ്യേണ്ടതുണ്ടെന്ന് കോഹ്ലി പറഞ്ഞു. ടീമിനു കഴിവുണ്ടെന്നുള്ളത് തെളിയിക്കുന്നതാണ് ഇത്രയും അടുത്തെത്തുന്നില് നിന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിച്ചുക്കുന്നതും കോഹ്ലി അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.