ഇന്റർ മിലാൻ ഇതിഹാസ താരം വാൾട്ടർ സാമുവേൽ അർജന്റീനയുടെ കോച്ചിങ് സ്റ്റാഫിൽ. റോമയുടെയും ഇന്ററിന്റേയും പ്രതിരോധ താരം ലയണൽ സ്‌കറോണിയുടെ കോച്ചിങ് സ്റ്റാഫിൽ ഉണ്ടാകുമെന്നു അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് പ്രഖ്യാപിച്ചത്. 38 കാരനായ സാമുവേൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു. എക്കാലത്തെയും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായാണ് സാമുവേലിന് വിശേഷിപ്പിക്കാറ്.
#SelecciónMayor El ex futbolista de @Argentina, Walter Samuel, se sumará al cuerpo técnico de @lioscaloni. pic.twitter.com/UUsX12QnXG
— Selección Argentina 🇦🇷 (@Argentina) August 24, 2018
ക്ലബ് കരിയറിന്റെ സിംഹ ഭാഗവും സാമുവേൽ ഇറ്റലിയിലാണ് ചിലവഴിച്ചത്. റോമയിൽ നാല് സീസണിൽ തുടർന്ന സാമുവേൽ 2000-01 സീസണിൽ കിരീടമുയർത്തി. പിന്നീട് റയലിൽ കളിച്ച താരം അധികം വൈകാതെ ഇന്ററിലൂടെ ഇറ്റലിയിൽ തിരിച്ചെത്തി. ഇന്ററിനു വേണ്ടി 236 മത്സരങ്ങളിൽ സാമുവേൽ ബൂട്ടണിഞ്ഞു. അഞ്ചു ഇറ്റാലിയൻ കിരീടങ്ങൾ, മൂന്നു കോപ്പ ഇറ്റാലിയ, 2010 ലെ ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവയാണ് ഇന്ററിലെ സാമുവേലിന്റെ നേട്ടം .