കേരളത്തിന്റെ വേദനയിൽ പങ്ക് ചേർന്ന് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും

Staff Reporter

വെള്ളപൊക്കം കൊണ്ട് ദുരിതം അനുഭവിക്കുന്ന കേരള ജനതക്ക് സഹായഹസ്തവുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയും. സോഷ്യൽ മീഡിയയിലൂടെയാണ്‌ അഫ്രീദി കേരളത്തിലെ പ്രളയത്തെ കുറിച്ചും അതിനു തന്റെയും തന്റെ ചാരിറ്റി സംഘടനയായ എസ്.എ ഫൌണ്ടേഷന്റെ പിന്തുണയും അറിയിച്ചത്.

കേരളത്തിൽ പ്രളയം കൊണ്ട് കഷ്ട്ടപ്പെടുന്ന ലക്ഷകണക്കിന് ജനങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു എന്ന് അറിയിച്ച അഫ്രീദി എത്രയും പെട്ടന്ന് ദുരിതങ്ങൾ മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.