സ്പെയിനിലെ ഫുട്ബോൾ സീസണലെ ആദ്യ കിരീടം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് മൊറോക്കോയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിലാണ് ബാഴ്സലോണ കിരീടം ഉയർത്തിയത്. സെവിയ്യയെ നേരിട്ട ബാഴ്സ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണി ഇന്ന് ജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.
തുടക്കത്തിൽ 9ആം മിനുട്ടിൽ സെരാബിയൗടെ ഗോളിൽ സെവിയ്യ മുന്നിൽ എത്തിയതായിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് പികെ ആണ് ബാഴ്സലോണയുടെ രക്ഷനായി എത്തിയത്. പികെയുടെ ഗോൾ ബാഴ്സക്ക് സമനിക നൽകിയതോടെ കളിയുടെ നിയന്ത്രണം ബാഴ്സയുടെ കയ്യില്ലായി. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ആയിരുന്നു വിജയഗോൾ പിറന്നത്. ഫ്രഞ്ച് താരം ഡെംബലെ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടാണ് സെവിയ്യ ഗോൾകീപ്പറെ കീഴ്പ്പെടുത്തിയത്.
90ആം മിനുട്ടിൽ ഒരു പെനാൽറ്റി സെവിയ്യക്ക് ലഭിച്ചതായുരുന്നു. എന്നാൽ ടെർ സ്റ്റേഗൻ പെനാൾട്ടി സേവിലൂടെ അവസാന നിമിഷത്തിലെ തിരിച്ചടിയിൽ നിന്ന് ബാഴ്സലോണയെ രക്ഷിച്ചു. ഇന്നത്തെ കിരീട നേടത്തോടെ ബാഴ്സലോണയ്ക്കൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമെന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial