ഫ്രഞ്ച് ലീഗിന് പയെറ്റിന്റെ ഇരട്ട ഗോളോടെ തുടക്കം

Newsroom

ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ് ഒളിമ്പിക് മാഴ്സെയുടെ ഗംഭീര വിജയത്തോടെ തുടക്കം. ഇന്ന് മാഴ്സയുടെ ഹോം ഗ്രൗണ്ടായ വെലോഡ്രൊമയിൽ നടന്ന മത്സരത്തിൽ തുലൂസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മാഴ്സെ പരാജയപ്പെടുത്തിയത്‌. മാഴ്സെക്കായി താരമായത് ഫ്രഞ്ച് താരം പയെറ്റ് ആയിരുന്നു‌. പരിക്ക് കാരണം ലോകകപ്പ് നഷ്ടമായിരുന്ന പയെറ്റ് ഇരട്ട ഗോളുകളോടെയാണ് സീസൺ തുടക്കം ആഘോഷിച്ചത്.

45ആം മിനുട്ടിൽ ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ആദ്യ വാർ ഇടപെടലിന്റെ ഫലമായി ലഭിച്ച പെനാൾട്ടിയിലൂടെ പയറ്റ് മാഴ്സെക്ക് ലീഡ് നൽകുകയായിരുന്നു. 62ആം മിനുട്ടിൽ പയെറ്റ് തന്നെ കളിയിലെ രണ്ടാം ഗോളും നേടി. പയെറ്റിന്റെ ഫ്രഞ്ച് ലീഗിലെ 68ആം ഗോളായിരുന്നു ഇത്. ജെർമൈനും തൊവിനും ആണ് മാഴ്സയുടെ ബാക്കി രണ്ടു ഗോളുകൾ നേടിയത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial