2018-19 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ് ഇന്ന് തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി പോരാട്ടത്തോടെയാകും ലീഗിന് തുടക്കമാവുക. ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ എത്തിക്കാൻ കഴിയാത്ത നിരാശയിൽ നിന്ന് പുറത്ത് വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം കൂടിയേ തീരു.
കഴിഞ്ഞ് സീസണിൽ സിറ്റിക്ക് പിറകിൽ രണ്ടാമതായ യുണൈറ്റഡിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യമുണ്ടാകില്ല. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ട ശേഷം ലീഗ് കിരീടം നേടാൻ കഴിയാത്തതിന്റെ വിഷമം ഈ സീസണിൽ എങ്കിലും അവസാനിക്കണം എന്ന് യുണൈറ്റഡ് ആരാകധകർ ആഗ്രഹിക്കുന്നുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്ററിൽ എത്തിയ ബ്രസീലിയൻ താരം ഫ്രെഡിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റവും ഇന്ന് ഉണ്ടാകും.
ഫ്രെഡ് എത്തി എങ്കിലും, ലോകകപ്പ് കളിച്ച് താമസിച്ചു മാത്രം ടീമിനൊപ്പം ചേർന്ന പോൾ പോഗ്ബ, ലുകാകു, തുടങ്ങിയവർ ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല. പ്രീസീസണിൽ മികച്ചു നിന്ന അലക്സിസ് സാഞ്ചേസിലാകും യുണൈറ്റഡിന്റെ വലിയ പ്രതീക്ഷ. ഡിഫൻസിൽ ക്യാപ്റ്റൻ വലൻസിയ, ലെഫ്റ്റ് ബാക്ക് ആഷ്ലി യങ്ങ് എന്നിവരും ഇന്ന് ഉണ്ടാവില്ല.
മറുവശത്ത് റിയാദ് മെഹ്റസ് പോയ വിഷമത്തിലാകും ലെസ്റ്റ് സിറ്റി ഇറങ്ങുന്നത്. ലോകകപ്പ് കഴിഞ്ഞ് വൈകി എത്തിയ മിഗ്യയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. ഇന്നലെ പുതിയ കരാർ ഒപ്പിട്ട വാർഡി തുടക്കത്തിൽ തന്നെ ഫോമാകുമെന്ന പ്രതീക്ഷയിലാണ് ലെസ്റ്റർ സിറ്റി. ഇന്ന് രാത്രി 12.30നാണ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial