കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻസിന് അപ്രതീക്ഷിത തോൽവി. ഇന്ന് ആര്യൻസ് ആണ് മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ആദ്യ പകുതിയിൽ ഇമ്മാനുവൽ നേടിയ ഗോളാണ് ആര്യൻസിന് വിജയം ഉറപ്പിച്ചത്. മൊഹമ്മദൻസിന് രണ്ട് മത്സരത്തിൽ നിന്ന് മൂന്ന് പോയന്റ് ആണ് ഉള്ളത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പീർലസ് എഫ് സി ഇന്ത്യൻ ഫുഡ് കോർപറേഷനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പീർലസിന്റെ വിജയം. ലക്സ്മികാന്തും നരഹോരിയുമാണ് ഗോൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial