ബാഴ്സലോണയിൽ തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗാണെന്ന് ചിലിയൻ മിഡെഫീൽഡർ ആർടുറോ വിദാൽ. മൂന്ന് വർഷത്തെ കരാറിൽ ബയേർണിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ താരത്തിന് ഒരു ചാമ്പ്യൻസ് ലീഗ് അല്ല ലക്ഷ്യം, ഈ മൂന്ന് വർഷത്തിലും ചാമ്പ്യൻസ് ലീഗ് ജേതാക്കളാവുകയാണ് ലക്ഷ്യം. അതിനാണ് താൻ വന്നത് എന്നും വിദാൽ പറഞ്ഞു. തനിക്ക് ഉള്ളത് മുഴുവൻ ബാഴ്സലോണയ്ക്കായി പിച്ചിൽ സമർപ്പിക്കാൻ താൻ ഒരുക്കമാണെന്നും വിദാൽ പറഞ്ഞു.
ബയേർണെക്കാൾ വലിയ ക്ലബാണ് ബാഴ്സലോണ എന്നും താരം പറഞ്ഞു. മെസ്സിയ്ക്ക് ഒപ്പം കളിക്കാൻ കഴിയും എന്നതിൽ സന്തോഷമുണ്ടെന്നും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നും വിദാൽ പറഞ്ഞു. സൂപർകോപയിൽ കളിക്കാൻ താൻ ഫിറ്റ് ആണെന്നും പരിശീലകന്റെ തീരുമാനം ആയിരിക്കും എന്നും താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial