ജർമ്മനിയുടെ സ്ട്രൈക്കർ മരിയോ ഗോമസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ജർമ്മനിക്കായി ഈ കഴിഞ്ഞ ലോകകപ്പിൽ അടക്കം ഗോമസ് കളിച്ചിരുന്നു. രാജ്യാന്തര ഫുട്ബോളിൽ തന്റെ കരിയർ എളുപ്പനായിരുന്നില്ല എങ്കിലും താൻ ആസ്വദിച്ച ഒന്നായിരുന്നു എന്ന് ഗോമസ് പറഞ്ഞു. ഇനി യുവതാരങ്ങൾക്ക് വേണ്ടി താൻ ഒഴിഞ്ഞു കൊടുക്കേണ്ട സമയമായെന്നും 33കാരനായ ഗോമസ് പറഞ്ഞു.
ജർമ്മനിക്കായി 78 മത്സരങ്ങൾ കളിച്ച താരം 31 ഗോളുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്. ജർമ്മനിക്കായി അണ്ടർ 15 ടീം മുതൽ എല്ലാ യൂത്ത് ടീമുകൾക്കായും ഗോമസ് കളിച്ചിട്ടുണ്ട്. 2010ൽ ജർമ്മനി ലോകകപ്പ് റണ്ണേഴ്സ് അപ്പ് മൂന്നാം സ്ഥാനത്ത് ആയ സമയത്തും, 2008 യൂറോയിൽ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ഗോമസ് ടീമിൽ ഉണ്ടായിരുന്നു. 2007 ഫെബ്രുവരിയിൽ ആയിരുന്നു ഗോമാസിന്റെ ജർമ്മനിക്കായുള്ള അരങ്ങേറ്റം.
ഇപ്പോൾ ജർമ്മൻ ക്ലബായ സ്റ്റുറ്റ്ഗാർറ്റിന്റെ കളിക്കാരനാണ്. മുമ്പ് ബയേൺ മ്യൂണിച്ച്, വോൾവ്സ്ബർഗ് തുടങ്ങിയ ക്ലബുകൾക്ലായും കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial