അഫ്രിദിയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ് ഗെയ്ൽ

Staff Reporter

ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന അഫ്രിദിയുടെ റെക്കോർഡിനൊപ്പമെത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. ബംഗ്ളദേശിനെതിരായ മത്സരത്തിൽ സിക്സ് നേടിയതോടെയാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ അഫ്രിദിയുടെ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം എന്ന റെക്കോർഡിനൊപ്പമെത്തിയത്. മത്സരത്തിൽ 5 സിക്സ് നേടിയ ഗെയ്ൽ 66 പന്തിൽ നിന്ന് 73 റൺസ് എടുത്തിരുന്നു.

ഇരു താരങ്ങളും 476 സിക്സുകളാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ അടിച്ചു കൂട്ടിയത്.  വെറും 443 മത്സരങ്ങളിൽ നിന്ന് ഗെയ്ൽ അഫ്രിദിയുടെ റെക്കോർഡിനൊപ്പം എത്തിയത്. അഫ്രീദി ഇത്രയും സിക്സുകൾ അടിച്ചത് 524 മത്സരങ്ങളിൽ നിന്നായിരുന്നു.  ഏകദിനത്തിൽ 275 സിക്സുകളും ടി20യിൽ 103 സിക്സുകളും ടെസ്റ്റിൽ 98 സിക്സുകളുമാണ് ഗെയ്ൽ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial