ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ശ്രീലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് 490 റണ്‍സ് വിജയ ലക്ഷ്യം

Sports Correspondent

489 റണ്‍സ് ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക. രണ്ടാം ഇന്നിംഗ്സില്‍ 275/5 എന്ന സ്കോറില്‍ നില്‍ക്കെയാണ് ലങ്കയുടെ ഡിക്ലറേഷന്‍. രണ്ട് ദിവസത്തിലധികം കളി ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 490 എന്ന ലക്ഷ്യം നേടുക എന്ന അപ്രാപ്യമായ ലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ട് വെച്ചിരിക്കുന്നത്. പരമ്പരയിലെ ഇതുവരെയുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് പ്രകടനത്തെ ദയനീയമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.

ആഞ്ചലോ മാത്യൂസ് 71 റണ്‍സ് നേടി കേശവ് മഹാരാജിനു വിക്കറ്റ് നല്‍കി മടങ്ങി. റോഷെന്‍ സില്‍വ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ധനുഷ്ക ഗുണതിലക(61), ദിമുത് കരുണാരത്നേ(85) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial