ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ കെയ്ൻ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. നാളെ ഫൈനലിൽ എമ്പാപ്പെ മാജിക്കോ അല്ലേ അത്ഭുതകരമായ എന്തെങ്കിലുമോ നടന്നില്ല എങ്കിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ കെയ്ൻ തന്നെ ഗോൾഡൻ ബൂട്ട് ഇത്തവണ കൊണ്ടു പോകും. ആറ് ഗോളുകളാണ് കെയ്നിന് ഈ ലോകകപ്പിൽ ഉള്ളത്. ഇന്ന് കെയ്നിന്റെ പിറകിൽ 4 ഗോളുമായി ഉണ്ടായിരുന്ന ലുകാകു ഗോൾ അടിക്കാതിരുന്നതോടെ ആണ് ടോട്ടൻഹാം താരം ഗോൾഡൻ ബൂട്ട് ഏകദേശം ഉറപ്പിച്ചത്.
കൊളംബിയക്കെതിരെ നേടിയ ഒരു ഗോളും, ടുണീഷ്യക്കെതിരെയും പനാമയ്ക്കെതിരെയുൻ ഇരട്ട ഗോളുകളും നേടിയാണ് കെയ്ൻ ആറു ഗോളുകളിൽ എത്തിയത്. നാളെ ഫൈനലിന് ഇറങ്ങുന്ന ഫ്രാൻസിന്റെ എമ്പപ്പെയ്ക്ക് മൂന്ന് ഗോളുകളുണ്ട്. എമ്പപ്പെ നാളെ ഹാട്രിക്ക് അടിച്ച് അത്ഭുതം കാണിച്ചാലെ കെയ്നിന് പേടിക്കേണ്ടതുള്ളൂ. 1986ൽ ഗാരി ലിനെകറാണ് അവസാനമായി ഒരു ഇംഗ്ലീഷ് താരം ഗോൾഡൻ ബൂട്ട് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial