ഇന്റർ മിലാന്റെ സൂപ്പർ സ്ട്രൈക്കർ എഡർ ചൈനീസ് ലീഗിലേക്ക്. ഇരട്ടി പ്രതിഫലം നൽകി ഇറ്റാലിയൻ സ്ട്രൈക്കറെ സ്വന്തമാക്കിയത് ചൈനീസ് ക്ലബായ ജിയാങ്സു സണ്ണിങ്ങാണ് . 2016 ലാണ് ഇന്റർ മിലാനിലേക്ക് എഡർ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലുസിയാണോ സ്പാളേറ്റിയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഷ്ടപ്പെട്ട എഡർ നാല് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. നേരാസൂറികൾക്കായി 86 മത്സരങ്ങൾ കളിച്ച എഡർ 14 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ലൗറ്ററോ മാർട്ടിനെസിന്റെ വരവോടു കൂടി തന്റെ ടീമിലെ സ്ഥാനത്തിന് കൂടുതൽ കോട്ടം തട്ടും എന്ന് മനസിലാക്കിയത് കൊണ്ടാവണം എഡർ ചൈനീസ് ക്ലബ്ബിലേക്ക് മാറാനുള്ള തീരുമാനം എടുത്തത് . ഇരു ടീമുകളും സണ്ണിങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളവയാണ് . ഇറ്റലിക്ക് വേണ്ടി ഇരുപത്തിയാറു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ എഡർ ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














