ലോകകപിലെ രണ്ടാമത്തെ സെമി ഫൈനൽ ഇന്ന്. ഫൈനൽ ലക്ഷ്യമിട്ട് കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ആണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക.
തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഫൈനൽ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള കെയ്ൻ നയിക്കുന്ന മുന്നേറ്റ നിരയിലാണ് ഇംഗ്ളണ്ടിന്റെ പ്രതീക്ഷകൾ. ലോകകപ്പിലെ പെനാൽറ്റി ഷൂട്ടൗട്ട് നിര്‍ഭാഗ്യത്തെ പ്രീക്വാർട്ടറിലും കരുത്തരായ സ്വീഡനെ ക്വാർട്ടറിലും മറികടന്നാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയിരിക്കുന്നത്. പരിക്ക് ഒന്നും അലട്ടുന്നില്ല എന്നത് ഇംഗ്ലണ്ടിന് ഗുണം ചെയ്യും. സ്വീഡനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയത്.
മധ്യനിരയുടെ കരുത്തുമായാണ് ക്രൊയേഷ്യ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സെമി ഫൈനലിന് ഇറങ്ങുന്നത്. മോഡ്രിചും റാകിട്ടിച്ചും മികച്ച ഫോമിലാണ് എന്നുള്ളത് ടീമിന് ഗുണം ചെയ്യും. പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരങ്ങൾക്ക് ശേഷമാണ് ക്രൊയേഷ്യ എത്തുന്നത്, കളിക്കാർ ക്ഷീണിതരാണ് എന്നത് ഡാലിചിന് തലവേദന സൃഷ്ടിക്കും. ക്വാർട്ടർ ഫൈനലിൽ റഷ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ക്രോയേഷ്യ സെമി ഉറപ്പിച്ചത്.
ഇന്നലെ ബെൽജിയത്തെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ഫ്രാൻസ് ആവും ഇന്നത്തെ വിജയികളെ ഫൈനലിൽ കാത്തിരിക്കുന്നത്.
സാധ്യതാ ടീം:
ക്രൊയേഷ്യ: Danijel Subasic; Sime Vrsaljko, Dejan Lovren, Domagoj Vida, Ivan Strinic; Ivan Rakitic, Marcelo Brozovic; Ante Rebic, Luka Modric, Ivan Perisic; Mario Mandzukic
ഇംഗ്ലണ്ട്: Jordan Pickford; Kyle Walker, John Stones, Harry Maguire; Kieran Trippier, Dele, Jordan Henderson, Jesse Lingard, Ashley Young; Raheem Sterling, Harry Kane.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial