ലോകകപ്പ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ മൂന്നാം ലോകകപ്പ് സെമി ഫൈനലിനാണ് അവർ യോഗ്യത നേടിയിരിക്കുന്നത്. 1966 ലെ ലോകകപ്പിൽ മാത്രമാണ് ഫുട്ബോളിന്റെ ജന്മദേശത്തേക്ക് കപ്പെത്തിയത്. 1990 ൽ ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയെങ്കിലും വെസ്റ്റ് ജർമ്മനിയോട് പരാജയപ്പെട്ടതാണ് ഇംഗ്ലണ്ട് പുറത്തേക്ക് പോയത്. നിശ്ചിതസമയത് സമനിലയും പെനാൽറ്റി ഷൂട്ടൗട്ടിൽ 4–3 പരാജയവുമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനെ സെമിയിൽ പരാജയപ്പെടുത്തിയ വെസ്റ്റ് ജർമ്മനി പിന്നീട് കപ്പുയർത്തുകയും ചെയ്തു. 1966 ലെ ലോകകപ്പിൽ വെസ്റ്റ് ജർമ്മനിയെ തകർത്താണ് ഇംഗ്ലണ്ട് കപ്പുയർത്തിയത്.
സൗത്ഗേറ്റും യുവനിരയും തങ്ങളുടെ പിന്ഗാമികൾക്ക് പറ്റാത്ത ലക്ഷ്യം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. വിജയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ലോകകപ്പിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച കുതിപ്പാണ് റഷ്യൻ ലോകകപ്പിൽ നടത്തുന്നത്. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ ബെൽജിയത്തോട് മാത്രമാണ് ഇംഗ്ലണ്ട് പരാജയമേറ്റുവാങ്ങിയത്. ട്യുണീഷ്യയും പണമായും ഇംഗ്ലണ്ടിന് മുന്നിൽ തകർന്നു. പ്രീ ക്വാർട്ടറിൽ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial