പ്രീക്വാർട്ടറിൽ പരാജയപ്പെട്ട കൊളംബിയ ടീം പേടിയോടെയാണ് നാട്ടിലേക്ക് പോയത് എങ്കിലും നാട്ടിൽ അവർക്ക് കിട്ടി സ്വീകരണം അവരെ തന്നെ അത്ഭുതപ്പെടുത്തി. പരാജയത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി കൊളംബിയ താരങ്ങൾക്ക് വധഭീഷണി വരെ ലഭിച്ചിരുന്നു. എന്നാൽ നാട്ടിൽ അതായിരുന്നില്ല സ്ഥിതി. രാജ്യത്തിനു വേണ്ടി അവസാന നിമിഷം വരെ പൊരുതിയവരെ ആവേശത്തോടെയാണ് കൊളംബിയൻ ജനത സ്വീകരിച്ചത്.
ആയിരക്കണക്കിന് ആൾക്കാരാണ് മഞ്ഞ ജേഴ്സിയും അണിഞ്ഞ് ടീമിനെ വരവേറ്റത്. ഇത്തവണ കപ്പുമായി മടങ്ങുന്നവർക്ക് വരെ ഈ സ്വീകരണം ചിലപ്പോൾ ലഭിച്ചേക്കില്ല. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് നിരയോടെ പൊരുതി നിന്ന് അവസാനം പെനാൾട്ടി എന്ന നിർഭാഗ്യത്തിലായിരുന്നു കൊളംബിയ തോറ്റ് മടങ്ങിയത്. കൊളംബിയൻ ജേഴ്സി അണിഞ്ഞ് കൊളംബിയ പട്ടാളവും വിമാനത്താവളത്തിൽ കൊളംബിയൻ ടീമിനെ സ്വീകരിക്കാൻ എത്തി.
2014ൽ ലോകകപ്പ് കഴിഞ്ഞെത്തിയ കൊളംബിയൻ ടീമിനും വൻ വരവേൽപ്പ് ജനങ്ങൾ നൽകിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial