കുല്‍ദീപ് യാദവിനു മുന്നില്‍ വട്ടം കറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ സഹായിക്കാനായി പുതിയൊരു താരം എത്തുന്നു. സ്പിന്‍ ബൗളിംഗ് മെഷിനുകളായ മെര്‍ലിന്റെ സഹായമാണ് ഇംഗ്ലണ്ട് കാര്‍ഡിഫ് ഏകദിനത്തിനു മുമ്പ് നെറ്റ്സില്‍ എത്തിച്ചിരിക്കുന്നത്. കുല്‍ദീപ് യാദവിന്റെ ബൗളിംഗ് രീതി മെഷിന് സൃഷ്ടിക്കുമെന്നും അത് നേരിട്ട് ഇംഗ്ലണ്ട് താരങ്ങള്‍ അടുത്ത മത്സരത്തിനു സജ്ജരാകുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. ലോകത്ത് കണ്ട് പരിചിതമായ ഏത് സ്പിന്‍ ബൗളിംഗ് രീതിയും ഈ ബൗളിംഗ് മെഷിന് പ്രോഗ്രാം ചെയ്യാമെന്നാണ് അറിയുന്നത്.
2005ല്‍ ആഷസിനു മുമ്പ് ഷെയിന്‍ വോണിനെ നേരിടുവാനായാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച സ്കോര്‍ നേടിയ ജോസ് ബട്ലര് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് കുല്‍ദീപ് മാഞ്ചസ്റ്ററില്‍ വീഴ്ത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial