മൂന്ന് വിജയങ്ങൾ, ലോകകപ്പിൽ മുത്തമിടാൻ ഇനി വേണ്ടത് അതു മാത്രമാണ്. വമ്പന്മാരിൽ ഭൂരിഭാഗവും ഇതിനകം തന്നെ തലകുനിച്ചു മടങ്ങിയതിനാൽ ഒന്നും ഇത്തവണ പ്രവചിക്കാൻ പറ്റുന്ന കാര്യമല്ല. ബ്രസീൽ, ഫ്രാൻസ്, ബെൽജിയം, ഉറുഗ്വേ, റഷ്യ, ക്രൊയേഷ്യ, സ്വീഡൻ, ഇംഗ്ലണ്ട് എന്നിവരാണ് ഈ അട്ടിമറികളുടെ ലോകകപ്പിലെ കടമ്പകളെല്ലാം കടന്ന് ബാക്കി ആയി നിൽകുന്നത്. ഇതിൽ ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർ മാത്രമാണ് ലോകകപ്പിന് മുമ്പ് ആരേലും കിരീട പ്രതീക്ഷ കൊടുത്തത്.
സ്പെയിൻ, അർജന്റീന, പോർച്ചുഗൽ എന്നിവരാണ് പ്രീക്വാർട്ടറിൽ വീണു പോയവരിൽ പ്രധാനികൾ. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. ക്വാർട്ടർ ഫിക്സ്ചറിൽ എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഫ്രാൻസ്-ഉറുഗ്വേ, ബ്രസീൽ-ബെൽജിയം പോരാട്ടങ്ങൾക്കാകും ആരാധകർ കാത്തിരിക്കുന്നത്.
ഫിക്സ്ചറുകൾ:
വെള്ളി:
ഉറുഗ്വേ v ഫ്രാൻസ് 7.30PM
ബ്രസീൽ v ബെൽജിയം 11.30
ശനി:
ക്രൊയേഷ്യ v റഷ്യ 11.30PM
സ്വീഡൻ v ഇംഗ്ലണ്ട് 7.30PM
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial