പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ വീണ്ടും വിധി നിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. കൊളംബിയയുടെ ആസ്പിനയും പിക്ഫോർഡുമായിരുന്നു ഇത്തവണത്തെ പോരാട്ടത്തിലെ നായകന്മാർ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് കൊളംബിയയെ മറികടന്നത്. പന്ത്രണ്ട് വർഷത്തിനിടെയിലുള്ള ആദ്യ നോക്കൗട്ട് വിജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്.
