അസമോവയോട് നന്ദി പറഞ്ഞ് യുവന്റസ്

Jyotish

ക്ലബ് വിട്ട താരം ക്വദ്‌വോ അസമോവയോട് നന്ദി പറഞ്ഞ് യുവന്റസ്. നീണ്ട ആറ് സീസണുകൾക്കൊടുവിലാണ് ടൂറിനിൽ നിന്നും സാൻ സൈറോയിലേക്കുള്ള ക്വദ്‌വോ അസമോവയുടെ ചുവട് മാറ്റം.  മൂന്നു വർഷത്തെ കരാറിലാണ് യുവന്റസ് വിട്ട് ഇന്റർ മിലാനിലേക്ക് അസമോവ പോയത്. ആറ് വർഷത്തിൽ ആറ് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയയും ക്വദ്‌വോ അസമോവ യുവന്റസിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

യുവന്റസ് നൽകിയ പുതിയ കരാർ തിരസ്കരിച്ച് ഫ്രീ ട്രാൻസ്ഫെറിലാണ് ക്വദ്‌വോ അസമോവ ഇന്റർ മിലാനിൽ എത്തുന്നത്. ടൂറിനിൽ യുവന്റസിനൊപ്പം ആറ് സീസണുകൾക്കൊടുവിലാണ് അസമോവ ക്ലബ് വിട്ടത്. മികച്ച മധ്യനിരതാരമായ ഈ ഘാനക്കാരനെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ലാബുകൾ ലക്ഷ്യമിട്ടിരുന്നു. ബിയൻകൊനേരികൾക്കൊപ്പമുള്ള അവസാന കാലങ്ങളിൽ പരിക്ക് അസമോവയെ അലട്ടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial