ഒഡീഷയിൽ നടക്കുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകളുടെ യാത്ര അവസാനിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചണ്ഡിഗഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. മത്സരം വിജയിച്ചു എങ്കിലും കഴിഞ്ഞ മത്സരത്തിൽ റെയില്‍വേസിനോട് ഏറ്റ വലിയ പരാജയം കേരളത്തിന് വിനയാവുക ആയിരുന്നു.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ചാമ്പ്യൻഷിപ്പ് അവസാനിപ്പിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമെ അടുത്ത റൗണ്ടിലേക്ക് കടക്കുകയുള്ളു. ഇന്നത്തെ മത്സരത്തിൽ സ്നേഹ ലക്ഷ്മണൻ, സുബിത പൂവാട്ട, ശമിനാസ്, അതുല്യ, ആഷ്ലി എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ബിഹാറിനെ 3-0 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial