ഗോൾ ടൂർണമെന്റ്; കേരളവർമ്മ കോളേജ് തൃശ്ശൂർ ചാമ്പ്യന്മാർ

Newsroom

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ 2018 ടൂർണമെന്റ് കിരീടം കേരളവർമ്മ കോളേജ് തൃശ്ശൂരിന്. ഇന്നലെ നടന്ന കലാശ പോരാട്ടത്തിൽ തൃശ്ശൂരിലെ തന്നെ സെന്റ് തോമസ് കോളേജിനെ കീഴടക്കിയാണ് കേരളവർമ്മ കലാലയ ടൂർണമെന്റിലെ ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ കേരളവർമ്മ സ്വന്തമാക്കുക ആയിരുന്നു.

പെനാൾട്ടിയിൽ 5-3 എന്നായിരുന്നു സ്കോർ. സെമി ഫൈനലും പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളവർമ്മ വിജയിച്ചത്. സെമിയിൽ ഫറൂഖ് കോളേജിനെയാണ് കേരളവർമ്മ കോളേജ് പരാജയപ്പെടുത്തിയത്. എം ഡി കോളേജ് പഴഞ്ഞിയെ മറികടന്നായിരുന്നു സെന്റ് തോമസ് കോളേജിന്റെ ഫൈനൽ പ്രവേശനം. കഴിഞ്ഞ വർഷം നിർമ്മല കോളേജ് മൂവാറ്റുപുഴ ആയിരുന്നു ഗോൾ ടൂർണമെന്റ് ചാമ്പ്യന്മാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial