പെപ്പ് ഗാർഡിയോളയുടെ റെക്കോർഡ് തകർത്ത് വാൽവേർടെയുടെ ബാഴ്സ

ഒരു സീസണിന്റെ തുടക്കം മുതൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡാണ് വാൽവർടെ സ്വന്തം പേരിലാക്കിയത്. ഈ സീസണിൽ 22 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി പോലും ബാഴ്സ വഴങ്ങിയിട്ടില്ല. നേരത്തെ പെപ് ഗാർഡിയോളക്ക് കീഴിൽ ബാഴ്സ നേടിയ 21 മത്സരങ്ങളിൽ തോൽവി അറിയാത്ത കുതിപ്പാണ് ഇതോടെ ചരിത്രമായത്. അങ്ങനെ ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കാമാണ് ബാഴ്സ ഈ സീസൺ ല ലീഗെയിൽ നേടിയത്.

ഈ സീസണിൽ ഇതുവരെ 18 ജയങ്ങളും 4 സമാനിലയും ഉള്ള ബാഴ്സ 58 പോയിന്റുമായി ല ലിഗ കിരീടത്തിലേക്ക് നടന്നടുക്കുകയാണ്. ഇതുവരെ 60 ഗോളുകൾ നേടിയ അവർ 11 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവലൻസിയയെ മറികടന്ന് അത്ലറ്റികോ, ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം കുറച്ചു
Next articleഗോൾ ടൂർണമെന്റ്; കേരളവർമ്മ കോളേജ് തൃശ്ശൂർ ചാമ്പ്യന്മാർ