കേരള ക്രിക്കറ്റ് അസോസ്സിയേഷനും സഞ്ജു സാംസണും താന്‍ നന്ദി അറിയിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് കെഎം ആസിഫ്. ഐപിഎല്‍ 11ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. U-22, 25 ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം താരത്തെ രഞ്ജി ട്രോഫി ടീം വരെ എത്തിച്ചിരുന്നു. എന്നാല്‍ 24 വയസ്സുകാരന് ഈ സീസണില്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാനായില്ലെങ്കിലും ഐപിഎല്‍ കരാര്‍ സ്വന്തമാക്കുവാന്‍ തന്റെ പേസ് ആസിഫിനു സഹായകരമായി.
Adipoli! Varu varu Asif from God's Own Country! 💛🦁#PrideOf18 #WhistlePodu #SummerIsComing pic.twitter.com/ET2TSzCJst
— Chennai Super Kings (@ChennaiIPL) January 28, 2018
തിരുവനന്തപുരത്ത് ബിജു ജോര്‍ജ്ജിനൊപ്പമാണ് താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ജഴ്സി അണിഞ്ഞ ആസിഫ് 2 മത്സരങ്ങളിലായി 5 വിക്കറ്റ് നേടിയിരുന്നു. നിരവധി ഐപിഎല്‍ ടീമുകളില്‍ ട്രയല്‍സ് സംഘടിപ്പിച്ചു നല്‍കിയതിനു പിന്നില്‍ സഞ്ജു സാംസണ് ആണെന്ന് പറഞ്ഞ താരം സഞ്ജുവിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അറിയിച്ചു. സ്പോര്‍ട്സ് സ്റ്റാറിനു നല്കിയ അഭിമുഖത്തിലാണ് ആസിഫ് തന്റെ മനസ്സ് തുറന്നത്.
ചെറുപ്പത്തില്‍ ഏതൊരു മലപ്പുറംകാരനെ പോലെ ഫുട്ബോള്‍ താരം ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും സ്കൂള്‍ മാറിയതോടെ ക്രിക്കറ്റിനെ കൂടുതല്‍ ശ്രദ്ധയോടെ താരം സമീപിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial