RTM വീണ്ടും ഉപയോഗിച്ച് പഞ്ചാബ്, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടീമില്‍

Sports Correspondent

വെടിക്കെട്ട് ബാറ്റ്സ്മാനും മികച്ചൊരു ഓള്‍റൗണ്ടറുമായ മാര്‍ക്കസ് സ്റ്റോയിനിസിനെ നിലനിര്‍ത്തി പഞ്ചാബ്. ആര്‍സിബിയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ലേലപ്പോരിനു ഒടുവില്‍ ആര്‍സിബി താരത്തെ സ്വന്തമാക്കിയെങ്കിലും തങ്ങളുടെ ആര്‍ടിഎം അവകാശം ഉപയോഗിക്കുവാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. 6.20 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് തിരികെ എത്തിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial