സൗഹൃദ മത്സരങ്ങൾക്ക് പകരം യുവേഫ നടപ്പാക്കുന്ന യുവേഫ നേഷൻസ് ലീഗിന്റെ മത്സര ക്രമം പുറത്തിറങ്ങി. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് ലീഗ്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നാല് ലീഗുകളായി ടീമുകളെ തരം തിരിച്ചിരുക്കുന്നത്.
ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്സും അടങ്ങുന്ന ഗ്രൂപ്പിലാണ്. ബെൽജിയം, സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ് എന്നിവർ ഒരു ഗ്രൂപ്പിൽ ആണിനിരക്കുമ്പോൾ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇറ്റലിയുടെയും പോളണ്ടിന്റെയും ഗ്രൂപ്പിലാണ്.
The official result of the #NationsLeague draw! ✅ pic.twitter.com/H1fPteK7M1
— UEFA EURO 2024 (@EURO2024) January 24, 2018
ലീഗ് ബിയിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടും വെയിൽസം ഡെന്മാർക്കിനൊപ്പം ഒരു ഗ്രൂപ്പിലാണ്.
ലീഗിൽ സെമി ഫൈനൽ, ഫൈനൽ, മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം എന്നിവയുണ്ടാകും. 2019 ജൂൺ 5 മുതൽ 9 വരെയുള്ള തിയ്യതികളിലാണ് ഈ മത്സരങ്ങൾ അരങ്ങേറുക. ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തുന്ന ടീമുകൾ താഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്യും. 16 ഗ്രൂപ്പുകളിലെ വിജയികൾ 2020ലെ യൂറോ കപ്പിനുള്ള പ്ലേ ഓഫിനും യോഗ്യത നേടും. ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും മത്സരം.