ലോകത്താകമാനമായി 18 ക്രിക്കറ്റ് അക്കാഡമികള്‍ ആരംഭിക്കാനായി മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി ഒരുങ്ങുന്നു. ഇന്ത്യയില്‍ ആറും വിദേശ രാജ്യങ്ങളിലായി 16 കേന്ദ്രങ്ങള്‍ ആരംഭിക്കുവാനാണ് ധോണിയുടെ ആലോചനയെന്നാണ് അറിയുവാന്‍ കഴിയുന്നത്. സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മഹേന്ദ് സിംഗ് ധോണി ഗ്ലോബല്‍ ക്രിക്കറ്റ് അക്കാഡമിയുടെ രണ്ടാമത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് ധോണി ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുബായിയിലാണ് താരം തന്റെ ആദ്യ അക്കാഡമി ആരംഭിച്ചത്.
സിംഗപ്പൂര്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത 400ല്‍ അധികം വരുന്ന ട്രെയിനികള്‍ക്ക് ധോണി നേരിട്ടാവും ആദ്യ ഘട്ട പരിശീലനങ്ങള്‍ നല്‍കുക. ഇന്ത്യയില്‍ ലക്നൗ, വാരണാസി, ബൊക്കോറോ എന്നിവടങ്ങളില്‍ നിലവില്‍ തന്റെ അക്കാഡമികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധോണി അറിയിച്ചിരുന്നു. അടുത്തത് പട്നയിലാവും ഉടന്‍ ആരംഭിക്കുക.
ഡര്ബന്, സിഡ്നി, ഹോങ്കോംഗ്, കോലലംപൂര്‍ തുടങ്ങിയ വിദേശ സ്ഥലങ്ങളിലും അക്കാഡമിയുടെ അടുത്ത കേന്ദ്രങ്ങള്‍ വരും വര്‍ഷങ്ങളില്‍ ആരംഭിക്കും. സിംഗപ്പൂര്‍ കേന്ദ്രത്തിന്റെ മുഖ്യ കോച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial