ഐ.എസ്.എൽ മത്സര ക്രമത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ജംഷഡ്പൂരിനെതിരായ മത്സരത്തിന് ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു ജെയിംസ്. ഐ.എസ്.എല്ലിൽ ഇത് കേരളത്തിന്റെ തുടർച്ചയായ മൂന്നാമത്തെ എവേ മത്സരമായിരുന്നു. മാത്രവുമല്ല കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ അവസാന ഐ.എസ്.എൽ മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ വിശ്രമം ലഭിക്കാതെയാണ് ഇന്നലത്തെ മത്സരത്തിന് ഇറങ്ങിയത്.
ലീഗിൽ മൂന്ന് ടീമുകൾ 9 മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ എന്ന് പറഞ്ഞ ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങൾ കളിച്ചത് എങ്ങനെയെന്ന് മനസ്സിലായില്ല എന്നും പറഞ്ഞു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായതെന്നും ജെയിംസ് പറഞ്ഞു. മത്സരത്തിന്റെ 22മത്തെ സെക്കൻഡിൽ ജെറിയുടെ ഗോളിൽ കേരളം ലീഡ് വഴങ്ങിയിരുന്നു. തുടർന്ന് ആദ്യ പകുതിയിൽ തന്നെ രണ്ടാമത്തെ ഗോളും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിൽ സിഫ്നിയോസിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കിസിറ്റോക്ക് പറ്റിയ പരിക്കിനെ പറ്റി ചോദിച്ചപ്പോൾ ഡോക്ടർഡും ഫിസിയോയോടും സംസാരിക്കണമെന്നും താരം മികച്ചൊരു പോരാളിയാണെന്നും ജെയിംസ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial