കാർലോസ് ടെവെസിനെതിരെ ചൈനീസ് ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് മുൻ മാഞ്ചസ്റ്റർ താരമായ ടെവെസിനെതിരെ ഉയർന്നിരിക്കുന്നത്. ഒരു അർജന്റീനിയൻ പത്രത്തിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. ചൈനീസ് സൂപ്പർ ലീഗിൽ താരം കളിച്ച ഏഴുമാസത്തോളം അവധി ദിവസങ്ങൾ പോലെയായിരുന്നു എന്നാണു ടെവസ് അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവാദ പരാമർശമാണ് ചൈനീസ് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കിയത്. 2016 ഡിസംബറിലാണ് ടെവസ് ചൈനയിലേക്ക് കളം മാറ്റിച്ചവിട്ടിയത്. എന്നാൽ 20 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമേ താരത്തിന് നേടാനായുള്ളു. അതെ തുടർന്ന് ടെവസ് കരാർ അവസാനിപ്പിക്കേണ്ടി വരികയും തിരിച്ച് ബൊക്ക ജൂനിയേഴ്സിലേക്ക് മടങ്ങുകയും ചെയ്തു.
2001 ൽ ബൊക്ക ജൂനിയേഴ്സിലൂടെയാണ് ടെവസ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊരിന്ത്യൻസിലെത്തിയ ടെവസ് വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിലെത്തി. പിന്നീട് യുണൈറ്റഡിൽ എത്തിയ ടെവസ് റെഡ് ഡെവിൾസിനോടൊപ്പം രണ്ടു സീസണുകളിലായി 19 ഗോളുകളും നേടി . പിന്നീട് സിറ്റിയിലേക്ക് ചേക്കേറിയ ടെവസ് സിറ്റിക്ക് വേണ്ടി 58 ഗോളുകളും നേടി. പ്രീമിയർ ലീഗ് വിട്ട് യുവന്റസിനൊപ്പം സീരി എ യിലും ടെവസ് കളിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial