മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങൾ. കഴിഞ്ഞ മത്സരത്തിൽ ഡെൽഹിക്കെതിരായി ആദ്യ ഇലവനിൽ ഇറങ്ങിയ ബെർബറ്റോവും സിയാം ഹാങ്ങലും ഇന്ന് ഇല്ല. പകരം മധ്യനിരയിൽ മിലൻ സിംഗും മുന്നേറ്റ നിരയിൽ സിഫ്നിയോസും ഇറങ്ങുന്നു.
വേറെ മാറ്റങ്ങൾ ഒന്നും ആദ്യ ഇലവനിൽ ഇല്ല. പരിക്ക് കാരണം രണ്ടാഴ്ചയായി കളം വിട്ടു നിന്ന് സി കെ വിനീത് ബെഞ്ചിൽ തിരിച്ചെത്തി. രണ്ടാം പകുതിയിൽ വിനീതിനെ കളത്തിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാകിച് പെസിച്, സിയാം ഹാങൽ തുടങ്ങിയവരും ബെഞ്ചിൽ ഉണ്ട്.
ടീം: സുഭാഷിഷ്, റിനോ, ബ്രൗൺ, ജിങ്കൻ, ലാൽറുവത്താര, കിസിറ്റോ, ജാക്കിചന്ദ്, മിലൻ സിംഗ്, പെകൂസൺ, ഹ്യൂം, സിഫ്നിയോസ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial