അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 18.2 ഓവറില്‍ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. വിലക്ക് മൂലം മത്സരത്തില്‍ നായകന്‍ ആഡം വോഗ്സിന്റെ സേവനമില്ലാതെയാണ് പെര്‍ത്ത് ഇന്നിറങ്ങിയത്. 43/4 എന്ന നിലയില്‍ നിന്ന് ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്-ആഷ്ടണ്‍ അഗര്‍ സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അപരാജിതമായ 71 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം അഞ്ചാം വിക്കറ്റില്‍ നേടിയത്. തന്റെ ഓള്‍റൗണ്ട് മികവിനു ആഷ്ടണ്‍ അഗര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി അലക്സ് കാറേ മാത്രമാണ് തിളങ്ങിയത്. 44 റണ്‍സ് നേടിയ കാറേയ്ക്ക് പുറമേ മറ്റൊരു ബാറ്റ്സ്മാനും മികവ് പുറത്തെടുക്കാനാകാതെ പോയപ്പോള്‍ 19.2 ഓവറില്‍ 112 റണ്‍സിനു സ്ട്രൈക്കേഴ്സ് ഓള്‍ഔട്ട് ആയി. ആഷ്ടണ്‍ അഗര്‍ മൂന്നും ടിം ബ്രെസ്നന്‍, മാത്യൂ കെല്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും പെര്‍ത്തിനായി വീഴ്ത്തി.
അനായാസ ലക്ഷ്യം തേടി ഇറങ്ങിയ പെര്‍ത്തിനു തുടക്കം മോശമായിരുന്നു. 43/4 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ രക്ഷപ്പെടുത്തിയത് കാര്‍ട്റൈറ്റ്(47*), ആഷ്ടണ്‍ അഗര്‍(26*) സഖ്യമാണ്. സ്ട്രൈക്കേഴ്സിനായി മൈക്കല്‍ നേസേര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial