ISL ൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സന്ദേശ് ജിങ്കൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടത്തലവൻ ഈ നേട്ടം സ്വന്തമാക്കിയത്. ഐഎസ്എല്ലിലെ തകർപ്പൻ പ്രകടനത്തോട് കൂടി ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് സന്ദേശ് ജിങ്കൻ. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ജിങ്കന്റെ നാലാം സീസണാണിത്. രണ്ടു തവണ ഫൈനൽ വരെ എത്തിയെങ്കിലും കപ്പുയർത്താനുള്ള ഭാഗ്യം ജിങ്കാനും ബ്ലാസ്റ്റേഴ്‌സിനുമുണ്ടായിട്ടില്ല.

24 കാരനായ സന്ദേശ് ജിങ്കൻ തകർപ്പൻ ടാക്ക്ലിങ്ങുകളിലൂടെയും പെര്ഫോമന്സിലൂടെയുമാണ്‌ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം പിടിച്ച് പറ്റിയത്. മൂന്നു തവണ ലോണിൽ ക്ലബ്ബ് വിട്ട് പോയെങ്കിലും മൂന്നു തവണയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ജിങ്കാൻ തിരിച്ചു കൊണ്ട് വന്നു. എന്നാൽ ഏറ്റവുമധികം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിച്ചത് ജിങ്കന്റെ സഹതാരമായ ബ്ലാസ്റ്റേഴ്സ്റ്റിന്റെ ഇയാൻ ഹ്യുമാണ്. ATK ക്ക് വേണ്ടിയും രണ്ടു സീസണുകളിൽ ഹ്യൂം കളിച്ചിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial