ഡോപിംഗ് ആരോപണ വിധേയനായ യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്. വിലക്ക് ഉണ്ടെങ്കിലും അവ മുമ്പുള്ള തീയ്യതി വരെ പ്രാബല്യത്തിലാക്കിയതിനാല്‍ ജനുവരി 14 2018നു വിലക്ക് അവസാനിക്കും. വാഡ നിരോധിച്ച വസ്തു പത്താന്റെ സാംപിളില്‍ കണ്ടെത്തിയതിനു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തന്റെ രോഗത്തിനു മരുന്ന് കഴിച്ചത് സമ്മതിച്ച യൂസഫ് പത്താന്‍ അതില്‍ നിരോധിക്കപ്പെട്ട വസ്തു ഉള്‍പ്പെട്ടത് തനിക്ക് അറിയില്ലെന്ന അറിയിക്കുകയായിരുന്നു. എന്നിരുന്നാലും ബിസിസിഐ അഞ്ച് മാസത്തേക്കാണ് വിലക്കിയത്. ഓഗസ്റ്റ് 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത് അതിനാല്‍ തന്നെ ഈ വര്‍ഷം ജനുവരി 14നു വിലക്ക് അവസാനിക്കും.
Yusuf's statement:
I wish to thank the @BCCI for allowing me to plead my case in a fair and reasonable manner. pic.twitter.com/S83TNUpqxZ— Yusuf Pathan (@iamyusufpathan) January 9, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial