നോർത്ത് ഈസ്റ്റിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ഈസ്റ്റ് ബംഗാൾ കോച്ച്

മുൻ ഈസ്റ്റ് ബംഗാൾ കോച്ചും ഡച്ചുകാരനുമായ എൽകോ ഷറ്റോരി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച്. ഇന്നാണ് ഷറ്റോരിയുടെ അസിസ്റ്റന്റ് കോച്ചായുള്ള നിയമനം നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ഹെഡ് കോച്ചിനെ പുറത്താക്കിയ നോർത്ത് ഈസ്റ്റ് മുൻ ചെൽസി കോച്ചായ അവ്രാം ഗ്രാന്റിനെ ടെക്നിക്കൽ ഡയറക്ട്റായി ടീമിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഷറ്റോരു ഗ്രാന്റിനെ അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എൽകോ ഷറ്റോരി 2012 മുതൽ കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ ഭാഗമായിരുന്നു. പിന്നീട് 2015ലാണ് ഈസ്റ്റ് ബംഗാളിക് എത്തിയത്‌. അൽ എത്തിഫാഖ്, റെഡ് ബുൾ ഘാന എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. യുവേഫ പ്രോ ലൈസൻസ് ഉള്ള കോച്ചാണ്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയ പ്രതീക്ഷയുമായി സ്റ്റാര്‍സ് ആദ്യം ബാറ്റ് ചെയ്യും, എതിരാളികള്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സ്
Next articleഡോപിംഗ് നിയമലംഘനം, യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്